ഇന്ത്യ-ചൈന യുദ്ധം ആസന്നമോ..? ഇന്ത്യക്ക് ഭയം അർബൻ  നക്‌സലുകളെ

ഇന്ത്യ-ചൈന യുദ്ധം ആസന്നമോ..? ഇന്ത്യക്ക് ഭയം അർബൻ  നക്‌സലുകളെ

രവീന്ദ്രൻ, കവർസ്റ്റോറി


ഇന്ത്യയുടെ ഭൂമിയും സംസ്‌കാരവും നിലനിർത്താൻ അതിർത്തിയിൽ ഇന്ത്യൻ സേന പൊരുതി കൊണ്ടിരിക്കുമ്പോൾ വിസ്തൃതി വർദ്ധിപ്പിക്കാനും ഇന്ത്യയുടെ സംസ്‌കാരം നശിപ്പിക്കാനും ചൈന ശ്രമിക്കുമ്പോൾ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും ഇന്ത്യയല്ല ഇപ്പഴത്തെ ഇന്ത്യ എന്ന് കാണിച്ചു കൊടുക്കാൻ മോദി സർക്കാരിന് സാദ്ധ്യമാകുമെന്ന് പൂർണമായും ഓരോ ഇന്ത്യക്കാരനും ഉറപ്പുണ്ടെങ്കിലും യുദ്ധഭൂമിയിലെ ഓരോ സൈനികനും ഭയത്തോടെ 
നോക്കുന്നത് മുന്നിലുള്ള ചീന പട്ടാളക്കാരനെയല്ല തൊട്ടു പുറകിലായി ഇന്ത്യയുടെ ഉപ്പും ചോറും തിന്ന് മറഞ്ഞിരുന്നു പുറകിലൂടെ മുതുകത്ത് കത്തിയിറക്കുന്ന മനുഷ്യവകാശ, സാംസ്‌കാരിക, മാധ്യമ കുപ്പായമണിഞ്ഞ അർബൻ 
നക്‌സലുകളെയും, യെച്ചൂരിയെ പോലുള്ള രാഷ്ട്രീയക്കാരെയുമാണ്.

കമ്യൂണിസം എന്ന കുടയുടെ താങ്ങുകമ്പികളായി പ്രവർത്തിക്കുന്ന ഇടതുപക്ഷ സംഘടനകൾ ഈ രാജ്യത്തിന് എന്നും കനത്ത വെല്ലുവിളികളാണ്. ലഡാക്കിലും നാഥുലയിലും മാതൃഭൂമിയെ രക്ഷിക്കാൻ പടപൊരുതി മരിക്കുന്ന ഒരു പട്ടാളക്കാരന്റെ 
ജീവനെക്കാൾ വലുത് നമ്മുടെ അതിർത്തി ഭേദിച് കടന്ന് വരുന്ന ഓരോ ചീന പട്ടാളക്കാരനും ഒന്നും സംഭവിക്കല്ലേ എന്നാണിവരുടെ നിലപാട്. ആന്റണി പ്രതിരോധ മന്ത്രി ആയിരുന്നപ്പോൾ അരുണാചൽ പ്രദേശ് വരെ തങ്ങളുടെ ഭൂമിയാണെന്ന് പറഞ്ഞ് ആന്റണിയെ അരുണാചലിൽ കാലു കുത്താൻ അനുവദിക്കാതിരുന്നിട്ട് ഇന്ത്യ ഒരക്ഷരവും മുറുത്ത് പറഞ്ഞില്ല. എന്നാൽ ഇന്ന് കാലം മാറി. ചൈന ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും അവരുടെ കച്ചവട ലാഭത്തിൽ നല്ലൊരു പങ്കും ചിവഴിക്കുന്നതും ഇവിടെ കേരളത്തിലാണ്.

അവർ ചൈനാ പട്ടാളത്തിന് ചിലവാകുന്ന തുകയിൽ ഒരു പങ്ക് സൈനിക ചിലവ് എന്ന രീതിയിൽ കേരളത്തിലേതടക്കം ഇന്ത്യയി ലെ അർബൻ നക്‌സലുകൾക്ക് നൽകുന്നു. ഇപ്പോൾ തന്നെ കേരളത്തിൽ പച്ചക്കറി കടമ്പോളങളുടെയും നിത്യോപയോഗ, വസ്തുക്കൾ പഴം, പാൽ, പച്ചക്കറി, മുതലായവയുടെ, ശൃംഖല തുടങ്ങി കഴിഞ്ഞു. മൽസ്യ മാംസ വിപണനം ആരംഭിക്കാൻ പോകുന്നു. ഇവരുടെ മൂലധനം എവിടെ നിന്നാണെന്ന് വ്യക്തമാണ്. കേരള പോലീസിലെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ ഇതെല്ലാം വ്യകതമായി മുകളിലേക് നൽകിയാലും ഐപിഎസ് എന്ന കിരീടം ഉള്ളവർ ഇതെല്ലാം ഭദ്രമായി അടുക്കി അടുക്കി വക്കുന്നത് മേശമേൽ ആണ്.

അതു കൊണ്ട് ഇതൊന്നും നടപടികളായി വരാത്തതു കൊണ്ട് അർബൻ നക്‌സലുകൾ യുദ്ധ കാഹളം മുഴക്കി മുന്നോട്ട് പോകുന്നു. രാജ്യം നശിച്ചാലും അവർക്ക് പ്രശ്‌നമല്ല അവർക്ക് സാമ്പത്തിക സഹായം ചെയ്യുന്ന ശത്രുരാജ്യങ്ങൾ സംരക്ഷിക്കപ്പെടണം അതാണവരുടെ ലക്ഷ്യവും.